04:10am 29 October 2026
NEWS
ഖാലിദ സിയയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരം
05/12/2025  06:31 AM IST
nila
ഖാലിദ സിയയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരം

ധാക്ക: ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോകും. ഇതുസംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനം എടുത്തെന്ന് ഡോക്ടർ സാഹിദ് ഹുസൈൻ വ്യക്തമാക്കി. എൺപതുകാരിയായ ഖാലിദ സിയയെ നെഞ്ചിലെ അണുബാധയെ തുടർന്നാണ് ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഖാലിദ സിയയുടെ യാത്രയ്ക്കായി എയർ ആംബുലൻസ് നൽകാൻ ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി, ധാക്കയിലെ ആശുപത്രിക്ക് മുകളിൽ ഹെലികോപ്റ്റർ ഇറക്കാനാവുമോ എന്ന് പരിശോധിക്കുന്നതിനായി വ്യാഴാഴ്ച വ്യോമസേന ട്രയൽ നടത്തി. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായാൽ, വെള്ളിയാഴ്ച തന്നെ അവർ ലണ്ടനിലേക്ക് വിമാനമാർഗം പോകുമെന്നാണ് പ്രതീക്ഷ.

ബിഎൻപിയുടെ അധ്യക്ഷയായ ഖാലിദ സിയയെ നെഞ്ചിലെ അണുബാധ മൂലം കഴിഞ്ഞ മാസം 23-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ അവരിലെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img